
കുട്ടനാട് : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോർജ് ഫൊറോന പളളി തിരുനാളിന് മുന്നോടിയായുള്ള അവലോകന യോഗം നടന്നു. വിവിധ വകുപ്പുകളെ പ്രതിനിധികരിച്ച് 200 ലേറെ പേർ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം .പി യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എം ആശ സി.എബ്രഹാം അദ്ധ്യക്ഷയായി.
പെരുന്നാൾ ദിവസങ്ങളിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും മോഷണം തടയുന്നതിനുമായി 200 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിക്കും. ജലഗതാഗതവകുപ്പ് അധിക സർവ്വീസ് നടത്തുമെന്ന് എടത്വാ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
27 ന് കൊടിയേറി മേയ് 14 നടക്കുന്ന എട്ടാമിടം വരെയാണ് പെരുന്നാൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |