ആലപ്പുഴ:ജില്ലയിലെ അനധികൃത നിലം നികത്തും തരം മാറ്റവും വിജിലൻസ് പരിശോധിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ ചന്ദ്രദാസ് കേശവപിള്ള ആവശ്യപ്പെട്ടു.ഫെയർ വാല്യൂവിൽ നിസാര തുക രേഖപ്പെടുത്തിയിരിക്കുന്ന കൃഷിയിടങ്ങൾ 20 ശതമാനത്തോളം ഫീസ് കെട്ടിവച്ച് ഏക്കർ കണക്കിന് നികത്തിയതിനു ശേഷം ഓരോ സെന്റിനും ലക്ഷങ്ങൾ വിലയിട്ട് കോടി കണക്കിന് രൂപയ്ക്ക് മറിച്ചു വിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ വിജിലൻസിന്റെ ശ്രദ്ധയുണ്ടാകണം. അഴിമതി അന്വേഷിക്കണം. വില്ലേജ് ഓഫീസർമാരെ കളിപ്പാവകളാക്കിക്കൊണ്ട് നിയമങ്ങൾ കാറ്റിൽ പറത്തി തകൃതിയായി നടക്കുന്ന തരം മാറ്റവും നികത്തുകളും ജില്ലയെ കൂടുതൽ പ്രകൃതി ദുരന്തങ്ങളിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |