മാവേലിക്കര : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 5 റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് 88 ലക്ഷം രൂപ അനുവദിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.
പള്ളിമുക്ക് താന്നിക്കുന്നു റോഡിന് 18 ലക്ഷം, കുഴിയത്ത് മുക്ക് പൂലിപ്പറമ്പ് നഗർ വഴി വല്ലാറ്റിൽ ജംഗ്ഷൻ റോഡിനും കക്കുറുമ്പ് മാമൂട് റോഡിനും 20 ലക്ഷം വീതം, കെ.സി.സി ഫാക്ടറി കണിയാംപറമ്പ് റോഡിനും നെടിയപറമ്പ് ജംഗ്ഷൻ കാങ്കാലിവിള റോഡിനും 15 ലക്ഷം വീതവുമാണ് അനുവദിച്ചത്. തദ്ദേശ സ്വയംഭരണ എഞ്ചിനീയറിംഗ വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |