SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

പതിനാലര പവൻ മോഷ്ടിച്ച കേസിലെ പ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ

gopika

# അറസ്റ്റിലായത് പരാതിക്കാരന്റെ മരുമകൾ

ആലപ്പുഴ: കായംകുളം പുതുപ്പള്ളിയിൽ വീട്ടിൽ നിന്ന് പട്ടാപ്പകൽ പതിനാലര പവൻ സ്വർണ്ണം മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. പുതുപ്പള്ളി പ്രയാർ പനക്കുളത്ത് പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയ കേസിലാണ് ഇയാളുടെ മകന്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായത്. 2024 മേയ് 10നാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോർഡിൽ നിന്നാണ് ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവൻ തൂക്കമുള്ള താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. സാബു ഗോപാലന്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി ലോക്കറിൽ വയ്ക്കാനായി ഗോപികയെ ഏൽപ്പിച്ച 11 പവൻ സ്വർണ്ണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലന്റെ ഉടമസ്ഥതയിലുള്ള പ്രയാർ വടക്ക് പനക്കുളത്ത് പുത്തൻവീട്ടിൽ അന്വേഷണം നടത്തി. തുടർന്ന് ഗോപികയുടെ ബാഗിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോൾ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവഴി വിറ്റു. ആ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വർണം എടുത്തതായും സമ്മതിച്ചു. കായംകുളം സി.ഐ അരുൺ ഷാ, എസ്.ഐ രതീഷ് ബാബു,

എ.എസ്.ഐ ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL