SignIn
Kerala Kaumudi Online
Thursday, 22 October 2026 9.08 PM IST

വള്ളംകളി പ്രേമികൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും

ആലപ്പുഴ: നെഹ്‌റു ട്രോഫി വളളംകളി കാണാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. വളളംകളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്രുട്രോഫിയുടെ റോസ് കോർണർ,വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്ന് നേരിട്ട് എത്തുന്നവർക്ക് നെഹ്രുട്രോഫി വളളംകളിയുടെ പാസ്സെടുക്കാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസുകളും കൗണ്ടറിൽ ലഭ്യമാക്കും.

ടിക്കറ്റ് ബുക്ക് ചെയ്യാം

വാട്ട്‌സ് ആപ്പ് വഴി

ഏത് കാറ്റഗറിയിലുളള ടിക്കറ്റ്, എത്ര പേർക്ക് എന്ന വിവരം വാട്ട്‌സ് ആപ്പ് ആയി അയച്ച് ആലപ്പുഴ ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിൻറെ ക്യൂ ആർ കോഡിലേക്ക് ഓൺലൈനായി പണമടച്ചാൽ ടിക്കറ്റ് ലഭിക്കും.ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ദിവസമോ, മുൻ ദിനമോ ആലപ്പുഴ കെ. എസ്. ആർ. ടി. സി ഡിപ്പോയിലെ സ്‌പെഷ്യൽ കൗണ്ടറിൽ നിന്ന് കൈപ്പറ്റണം. കോട്ടയം,എറണാകുളം, പത്തനംതിട്ട, കൊല്ലം,തിരുവനന്തപുരം ജില്ലകളിലെ സ്‌പെഷ്യൽ കൗണ്ടർ മുഖേനയും , ജില്ലാ കോ ഓർഡിനേറ്റർമ്മാർ മുഖേനയുംടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഫോൺ: 9846475874.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL