SignIn
Kerala Kaumudi Online
Thursday, 22 October 2026 5.57 PM IST

എഴുത്തുകാരെ കണ്ടെത്താൻ കുടുംബശ്രീ

ആലപ്പുഴ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ നിന്ന് എഴുത്തുകാരെ കണ്ടെത്തുന്നതി​നായി​ "സർഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാർഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. എല്ലാ വിജയികൾക്കും ക്യാഷ് അവാർഡിനൊപ്പം മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. അവസാന തീയതി 23.

രചയിതാവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ തപാൽ വഴിയോ കൊറിയർ വഴിയോ നേരിട്ടോ 23ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ ലഭ്യമാക്കണം. കവറിന് പുറത്ത് 'സർഗ്ഗം-2025-സംസ്ഥാനതല ചെറുകഥാരചന മത്സരം' എന്നെഴുതിയിരിക്കണം. വിലാസം: പബ്ളിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ, സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ
ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ്.പി.ഒ. തിരുവനന്തപുരം-695 011.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL