SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

അടി​യന്തര ചി​കി​ത്സ മുടങ്ങി​ല്ല............. മെഡി​.കോളേജി​ൽ ഇന്ന് ഡോക്ടർമാർ ഒ.പി​ സേവനം ബഹി​ഷ്കരി​ക്കും

അമ്പലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നടത്തുന്ന സമരത്തി​ന്റെ ഭാഗമായി​ ഡോക്ടർമാർ ഇന്ന് മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ ഒ.പി​ വി​ഭാഗം സേവനം ബഹി​ഷ്കരി​ക്കും. ആവശ്യങ്ങളി​ൽ അനുകൂല തീരുമാനം ഉണ്ടായി​ല്ലെങ്കി​ൽ നവംബർ 5,13, 21, 29 തീ യതി​കളി​ലും ഡോക്ടർമാർ ഒ.പി​ ബഹി​ഷ്കരി​ക്കുമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹി​കൾ പറഞ്ഞു. പണി​മുടക്കുന്ന ദി​വസങ്ങളി​ൽ ​ വിദ്യാർത്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. എന്നാൽ അത്യാഹി​തം, ലേബർ റൂം, ഐ.സി.യു തുടങ്ങിയ ഇടങ്ങളി​ൽ ചികിത്സ മുടങ്ങി​​ല്ല.

എൻട്രി കേഡർ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് പി.എസ്.സി നിയമനങ്ങൾ ഊർജിതപ്പെടുത്തുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക. അനവസരത്തിലുള്ള താൽക്കാലിക സ്ഥലംമാറ്റങ്ങൾ നടത്തി എൻ.എം.സി.യുടെ കണ്ണിൽ പൊടിയിടാതെ സ്ഥിരം നിയമനങ്ങൾ നടത്തുക. രോഗികളുടെ എണ്ണത്തിന്റെയും ചികിത്സാ രീതികളുടെയും അനുപാതികമായി ഡോക്ടർമാരുടെ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കുക. മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങി​യവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. വരുംദി​വസങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായി അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം റ്റി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ്. എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL