SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

ജയമ്മക്കെതിരെ യു.ഡി.എഫില്ല

ആലപ്പുഴ: നഗരസഭ ചെയ​ർപേഴ്​സൻ കെ.കെ.ജയമ്മ മത്സരിക്കുന്ന നെഹ്​റുട്രോഫി വാർഡിൽ യു.ഡി.എഫ്​ നാമനിർദേശപത്രിക നൽകിയില്ല. ഘടകക്ഷിയായ ജെ.എസ്​.എസിനാണ്​ (രാജൻ ബാബു) ​ ഈ സീറ്റ്​ നൽകിയിരുന്നത്​. വെള്ളിയാഴ്ച നാമനിർ​ദേശപത്രിക സമർപ്പിക്കേണ്ട അവസാനദിവസം ജെ.എസ്​.എസ്​ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന രാജു പാലമുറ്റം പത്രിക നൽകിയില്ല. ഇതോടെയാണ്​ യു.ഡി.എഫിന്​ സ്ഥാനാർത്ഥി ഇല്ലാതായത്​. എൻ.ഡി.എ സ്ഥാനാർഥി ശ്രീകുമാർ, സ്വതന്ത്രസ്ഥാനാർഥി സുബീന്ദ്രൻ എന്നിവർ ​ മത്സരരംഗത്തുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ്​ പിന്തുണക്കുന്ന കാര്യം ആലോചനയിലാണ്​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL