SignIn
Kerala Kaumudi Online
Thursday, 22 October 2026 2.34 PM IST

നാട്ടിലെ കിണറുകൾ നാമാവശേഷമാകുന്നു

cxvcxvx-b

മുഹമ്മ: രണ്ട് ദിവസം തുടർച്ചയായി പൈപ്പിൽ വെള്ളമില്ലെങ്കിൽ നമ്മൾ കിണറിൽചെന്ന് എത്തിനോക്കും, വെള്ളം വന്നാൽ അതിനെ മറക്കുകയും ചെയ്യും.
ഇതാണ് നാട്ടിലെ കിണറുകളുടെ സ്ഥിതി. പണ്ട് കുളങ്ങളെയും തോടുകളെയും ആശ്രയിച്ചിരുന്ന ജനങ്ങൾ സുരക്ഷിതമായ കുടിവെള്ളത്തിന് വേണ്ടിയാണ് അവരുടെ വീട്ടുമുറ്റത്തും പഞ്ചായത്തുകൾ പൊതു കിണറുകളും സ്ഥാപിച്ചത്. കുടങ്ങളും കലങ്ങളുമായി വെള്ളമെടുക്കാൻ സ്ത്രീകൾ കിണറ്റിൻ കരയിൽ ഒത്തുകൂടുന്നതും സുഖ ദു:ഖങ്ങളും സഹൃദങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ്. വൻകിട കുടിവെള്ള പദ്ധതികൾ വന്നതോടെ നല്ലൊരു ശതമാനം കുളങ്ങളും മൂടി. പൊതുകിണറുകൾ ഉപയോഗ ശൂന്യമായി.

പലയിടത്തും

'മാലിന്യക്കിണർ'

ക്ളോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് തുടങ്ങിയതോടെ ജലജന്യ പകർച്ച വ്യാധികൾ നല്ലൊരു ശതമാനം കുറവ് വന്നിട്ടുണ്ട് എന്നത് നല്ലകാര്യമാണ്. ശുചിത്വ കേരളം പദ്ധതിപ്രകാരം ചില വീടുകളിലെ കിണറുകൾ ശുചിയാക്കുകയും റീ ചാർജിംഗ് സൗകര്യം ഉപയോഗിച്ച് സംരക്ഷിക്കുകയും ചെയ്തുവരുന്നു. നാട്ടിലെ ചില പൊതുകിണറുകൾ സർക്കാർ സംരക്ഷിക്കുന്നുണ്ട്. ഇതെല്ലാം ആളുകൾ ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും നാട്ടിൻ പുറങ്ങളിലെ നല്ലൊരു ശതമാനം കിണറുകളും നാശത്തിലാണ്. നിറയെ തെളിനീരുള്ള കിണറുകൾ പോലും മാലിന്യത്തൊട്ടിയാണ്. മാലിന്യം നിക്ഷേപിച്ച് കിണറുകളെ നശിപ്പിക്കുകയും അതുവഴി ഭൂഗർഭ ജലം മലിനമാക്കുകയുമാണ് ചെയ്യുന്നത്. മലിനമായ പൊതുകിണറുകളെ സർക്കാർ ശുചീകരിച്ച് സംരക്ഷിക്കണമെന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL