SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

സംസ്ഥാനതല കേരളോത്സവം ആലപ്പുഴയിൽ

ആലപ്പുഴ: കേരളീയ യുവത്വത്തിന്റെ കലാ-കായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഇത്തവണ ആലപ്പുഴയിൽ നടക്കും. മത്സരത്തിന്റെ
വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് രാവിലെ 11 ന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. സാംസ്‌കാരിക -യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും. യുവജനങ്ങളുടെ കലാ-കായിക സർഗ്ഗശേഷികൾ മാറ്റുരയ്ക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL