SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

ഡിജിറ്റൽ റീസർവേ : ആക്ഷേപം നൽകാം

ആലപ്പുഴ : അമ്പലപ്പുഴ താലൂക്കിലെ ആര്യാട് തെക്ക് വില്ലേജ് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായി. ഇപ്രകാരം തയ്യാറാക്കിയ സർവെ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ നാലാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ആര്യാട് തെക്ക് ഡിജിറ്റൽ സർവെ ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് http://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് രേഖകൾ പരിശോധിക്കാം. സർവെ റെക്കോർഡുകളിന്മേലുള്ള ആക്ഷേപം 30 ദിവസങ്ങൾക്കകം ആലപ്പുഴ റീസർവെ സൂപ്രണ്ടിന് ഫോറം 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL