SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

എക്‌സൈസ് കൺട്രോൾ റൂം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർച്ച് 1 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കും വരെ എക്സൈസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടപ്പാക്കും. ഇതിന്റെ ഭാഗമായി ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
വ്യാജമദ്യ നിർമ്മാണം, ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് റിവാർഡ് ചട്ടങ്ങൾ പ്രകാരം പാരിതോഷികം നൽകുന്നതുമാണ്.

ഫോൺ നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം, ആലപ്പുഴ: 0477-2252049. ടോൾ ഫ്രീ നമ്പറുകൾ: 1800 425 2696, 155358.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL