SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

തൊഴിലാളികൾക്ക് സഹായം നൽകണം.

അമ്പലപ്പുഴ: കടലിൽ കണ്ടെയ്നറിൽ തട്ടി വല നശിച്ച മത്സ്യ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് പണ്ഡിറ്റ് കറുപ്പൻ സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് വി.ആർ.രജിത്ത് ആവശ്യപ്പെട്ടു. എം.എസ്.സി എൽസ കപ്പൽ കടലിൽ അപകടത്തിൽപ്പെടുകയും ഇതിൽ നിന്ന് വേർപെട്ട കണ്ടയ്നറുകൾഒഴുകി നടക്കുകയും ചെയ്തതോടെയാണ് വള്ളങ്ങളുടെ വലകൾ നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് പല വള്ളങ്ങൾക്കു മുണ്ടായത്. കപ്പൽ കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളമുടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. മത്സ്യ തൊഴിലാളി ഭവന പദ്ധതി പുനസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി.ആർ.രജിത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനവും നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL