SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

കാർഷിക വിളവെടുപ്പ്

school

ആലപ്പുഴ: ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ കൃഷിത്തോട്ടത്തിലെ പച്ചക്കറി വിളവെടുപ്പ് നടത്തി. ഓരോ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക വിളകളാണ് കൃഷിയിടത്തിൽ കൃഷി ചെയ്യുന്നത്. കൃഷിപാഠം പദ്ധതിയുടെ ഭാഗമായി നട്ട ചീര കൃഷിയുടെ വിളവെടുപ്പാണ് കുട്ടികർഷകർ നിർവഹിച്ചത്. ഓരോ കാർഷിക വിളയെയും സ്വാധീനിക്കുന്ന കാലാവസ്ഥയെക്കുറിച്ചും ആവശ്യമായ ജൈവവളങ്ങളെ കുറിച്ചും പാഠപുസ്തകത്തിന് പുറത്തേക്കുള്ള അറിവ് ശേഖരണവുമായി ബന്ധപ്പെട്ട പദ്ധതിയാണ് കൃഷിപാഠം. പ്രധാനാദ്ധ്യാപകൻ പി.ഡി. ജോഷി, കാർഷിക ക്ലബ്ബ് കോഓർഡിനേറ്റർ കെ.കെ. ഉല്ലാസ്, അദ്ധ്യാപകരായ ലറ്റീഷ്യ അലക്‌സ്, മാർട്ടിൻ പ്രിൻസ്, എച്ച്. ഷൈനി, കെ.ഒ. ബുഷ്ര, സോനാ തോമസ്, എൻ.എസ്. നീലിമ, പി.പി. ആന്റെണി ,സി.പി. സുഹൈബ്, പി.എൻ. സൗജത്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL