SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഹൗസ്‌ബോട്ട് ഉടമകളുടെ യോഗം 17ന്

ആലപ്പുഴ : ഹൈക്കോടതിയുടെ 2026 ഫെബ്രുവരി 20ലെ ഇടക്കാല ഉത്തരവ് പ്രകാരം വേമ്പനാട് കായലിൽ സവാരി നടത്തുന്ന ഹൗസ്‌ബോട്ടുകൾ ഒരു മാസത്തിനുള്ളിൽ കേരള മാരിടൈം ബോർഡിന്റെ ഇൻസ്‌പെക്ഷന് ഹാജരാക്കേണ്ടതും, ഇൻലാൻഡ് വെസൽസ് നിയമത്തിലെ സെക്ഷൻ 53(2) പ്രകാരം മലിനീകരണ പ്രതിരോധ സർട്ടിഫിക്കറ്റ് നേടിയിരിക്കേണ്ടതുമാണ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബോധവൽക്കരണത്തിനുമായി 17ന് രാവിലെ 11 മണിക്ക് ആലപ്പുഴ പോർട്ട് ഓഫീസിൽ ഹൗസ്‌ബോട്ട് ഉടമകളുടെയും സംഘടനാ പ്രതിനിധികളുടെയും ഒരു യോഗം നടത്തുമെന്ന് രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL