
അമ്പലപ്പുഴ: ദേശീയ പാത 66ന്റെ കാനക്കരികിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് പോസ്റ്റ് ബലപ്പെടുത്തുവാൻ കോൺക്രീറ്റ് ചെയ്തത് കുടിവെള്ള വിതരണത്തിനുള്ള പൈപ്പിന് മുകളിൽ. തോട്ടപ്പള്ളി ലിറ്റിൽവേ അസ്സോസിയേഷൻ കെട്ടിടത്തിന് വടക്ക് വശമാണ് കുടിവെള്ള പൈപ്പിന് മുകളിൽ ഇഷ്ടിക കെട്ടി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. പൈപ്പിന് കേടുപാടു വരുമ്പോൾ അറ്റകുറ്റപ്പണി നടത്താനാവാത്ത വിധത്തിലാണ് നിർമ്മാണം. അധികൃതരുടെ മേൽനോട്ടമോ, സാന്നിധ്യമോ ഇല്ലാതെ അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം ജോലികൾ ചെയ്യുന്നതെന്ന് വ്യാപക ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |