
ചേർത്തല:കെ.എസ്.എസ്.പി.എ ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ ചർച്ചയും കമ്മിറ്റിയും നടന്നു.യോഗം കെ.പി. സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സി എം.ഉണ്ണിയെ ആദരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ.പി. പ്രകാശൻ, വിശ്വംഭരൻ പിള്ള,നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു .യോഗത്തിന് വൈസ് പ്രസിഡന്റ് എം.ടി.ഡൊമിനിക് സ്വാഗതവും ട്രഷറർ സി.അജയകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |