SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

'വീട്ടിലോട്ട് ' 17,916 പേർക്ക്

ആലപ്പുഴ: വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ മടിച്ച് വൃദ്ധരും ഭിന്നശേഷിക്കാരും. വീട്ടിലോട്ട് ചെയ്യാനുള്ളവരുടെ പട്ടികയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലയിൽ 32,775 പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരിൽ 17,196 പേർ മാത്രമാണ് വീട്ടിൽ വോട്ടുചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഫോം ഡി-12 പൂരിപ്പിച്ചുനൽകിയത്. ബാക്കിയുള്ളവർ വീട്ടിൽ വോട്ടുവേണ്ടെന്ന് എഴുതി നൽകി,.

14,839 പേരാണ് നേരിട്ടെത്തി വോട്ടുചെയ്തോളാമെന്ന് ബൂത്ത് ലെവൽ ഓഫീസർമാരെ (ബി.എൽ.ഒ.) അറിയിച്ചത്. പ്രതീക്ഷിച്ചത്ര ആളുകൾ വീട്ടിൽ വോട്ട് ആവശ്യപ്പെടാത്തതിനാൽ ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടിവരില്ല. നിലവിൽ 600 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നുമുതൽ നാലുവരെ ഇവർ വീടുകളിലെത്തി വോട്ടു ചെയ്യിക്കും. പോളിംഗ് ഉദ്യോഗസ്ഥന് പുറമെ, പൊലീസ് ഉദ്യോഗസ്ഥനും വീട്ടിൽ വോട്ടുചെയ്യിക്കാനുള്ള സംഘത്തിലുണ്ടാകും. ദിവസം ഒരുടീം പരാമവധി 30 വീടുകളിലെത്തും. പോസ്റ്റൽ വോട്ട് ചെയ്യുന്ന അതേ രീതിയിലാണ് വീട്ടിലോട്ടും രേഖപ്പെടുത്തുക.


വീട്ടിൽ വോട്ട് രേഖപ്പെടുത്തുന്നവർ (മണ്ഡലാടിസ്ഥാനത്തിൽ)
 അരൂർ: 1858
 ചേർത്തല: 2348
 ആലപ്പുഴ: 1489
 അമ്പലപ്പുഴ: 1357
 കുട്ടനാട്: 1932
 ഹരിപ്പാട്: 2300
 കായംകുളം: 2138
 മാവേലിക്കര: 2003
 ചെങ്ങന്നൂർ: 2491

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL