SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.51 PM IST

പാടത്തെ നെല്ല് മോഷണം പോയി

vb

എടത്വ: പാടത്ത് കൂട്ടിയിട്ട നെല്ല് മോഷണം പോയതായി പരാതി. പാട്ട കർഷകനായ പച്ച സ്വദേശി ജിനു സെബാസ്റ്റ്യനാണ് എടത്വാ പൊലിസിൽ പരാതി നൽകിയത്. തലവടി കൃഷിഭവൻ പരിധിയിൽ വരുന്ന മകരച്ചാൽ പാടത്തെ വിളവെടുത്ത നെല്ലാണ് മോഷണം പോയത്. ശനിയാഴ്ച വിളപ്പെടുത്ത നെല്ല് വൈകിട്ടോടെ മൂടിയിട്ട് വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. രാത്രിയിൽ മഴ പെയ്തതിനെ തുടർന്ന് പുലർച്ചെ പാടത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പാടശേഖര സമിതി പ്രസിഡൻ്റ് ജോർജ് സെക്കറിയ, സെക്രട്ടറി സ്റ്റാൻലി എന്നിവരെ വിവരം ധരിപ്പിച്ചു. തുടർന്ന് എടത്വാ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL