
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവൽ വക്കീൽ നോട്ടീസ് അയച്ചു. 'അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തി' എന്ന് കാണിച്ച് അര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നാ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെയാണ് നിയമനടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
