SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

മദ്രസ പ്രവേശനോത്സവം

s

ആലപ്പുഴ വട്ടപ്പള്ളി ജാഫർ ജുമാ മസ്ജിദിന് കീഴിലുള്ള ഇസ്ലാമിക് സ്റ്റഡി സർക്കിൾ മദ്രസയിലെ പ്രവേശനോത്സവം മഹല്ല് ചീഫ് ഇമാം സുൽഫിക്കർ റഹ്മാനി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമൂഹത്തിന് ധാർമ്മിക മൂല്യങ്ങൾ പകർന്നു നൽകാനും രാജ്യത്തോടും സമൂഹത്തിനോടും പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി അവരെ വളർത്തുവാനും മദ്രസ വിദ്യാഭ്യാസം അനിവാര്യമാണെന്ന് ചീഫ് ഇമാം പറഞ്ഞു.മഹല്ല് പ്രസിഡന്റ് എ എം ഷിറാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് സലിം സ്വാഗതം പറഞ്ഞു. സ്വദർ മുഅല്ലിം ഷമീർ മന്നാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സീനിയർ മുഅല്ലിം എ.യൂനുസ് മുസ്ലിയാർ, ഹാരിസ് മുഈ നി, ഷമീർ അലി സഖാഫി, ഷംസുദ്ദീൻ മുസ്ലിയാർ, ഫൈസൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL