SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.58 AM IST

പ്രഹ്ളാദചരിതം കഥകളി ഇന്ന്

kada

മാവേഃലിക്കര: മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 7ന് പ്രഹ്ളാദചരിതം കഥകളി നടക്കും. കലാമണ്ഡലം പ്രശാന്ത് പന്മന ഹിരണ്യകശിപുവായും കലാമണ്ഡലം വിശാഖ് കയാധുവായും കലാമണ്ഡലം അഭിജിത്ത് പ്രഹ്ളാദനായും മധു വാരണാസി ശുക്രനായും കണ്ണമ്പള്ളിൽ ജയകൃഷ്ണൻ നരസിംഹമായും വേഷമിടും.കലാമണ്ഡലം സജീവനും പരിമണം മധുവും ചേർന്ന് സംഗീതവും കലാഭാരതി സുമേഷും കലാമണ്ഡലം അജി കൃഷ്ണനും ചേർന്ന് മേളവും ഒരുക്കും.നീലംപേരൂർ അർജുൻ ചുട്ടിയും നീലംപേരൂർ നാരായണൻ നായർ,പന്മന അരുൺ,ഏവൂർ അരുൺ എന്നിവർ അണിയറയുംഏവൂർ കണ്ണമ്പള്ളിൽ കളിയോഗം ചമയവും ഒരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL