
മുഹമ്മ : ചങ്ങാതിക്കൂട് മ്യൂസിക് ഗ്രൂപ്പിന്റെ ഏഴാമത് വാർഷികവും കൂടുംബസംഗമവും എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്നു. മ്യൂസിക് ഗ്രൂപ്പ് അസിഡയറക്ടർ അംബിക ടീച്ചർ ഭദ്രദീപപ്രകാശനം നടത്തി. ഡയറക്ടർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.അജിത്ത് അദ്ധ്യക്ഷനായി. അജിത്ത് തിരുവനന്തപുരം, ഓച്ചിറ അസീസ്, അംബിക ടീച്ചർ കണ്ണൂർ എന്നിവർ സംസാരിച്ചു. ജോസഫ് കൊച്ചി സ്വാഗതം പറഞ്ഞു. തുടർന്ന് ഗാനമേളയും കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |