ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് ഏപ്രിൽ 1 മുതൽ കിടങ്ങാംപറമ്പ് സ്‌കൂളിൽ സംഘടിപ്പിച്ച 40ാമത് അവധിക്കാല കളിയരങ്ങ് മേയ് 16ന് കളംപിരിയും.
ബാലസാഹിത്യവേദിയിലെ സമഗ്രസംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിക്കും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീൺ നാട്യകലയ്ക്കും 2025ലെ ചിക്കൂസ് പുരസ്‌കാരങ്ങൾ സമർപ്പിക്കും. വിവിധമേഖലകളിൽ പ്രതിഭകളായ വരദ് പാർഥസാരഥി (ശാസ്ത്രീയസംഗീതം), അൻജന മധു (സാഹിത്യം), ഫരിയ ഫിറോസ്, ഫാദിയ ഫിറോസ് (വീട്ടുമുറ്റകൃഷി), അന്നപൂർണ(നൃത്തം) എന്നിവർക്ക് ബാലപ്രതിഭാ പുരസ്‌കാരങ്ങൾ സമ്മാനിക്കും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |