SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

വായനക്കളരി ഇന്ന് തുടങ്ങും

ചേർത്തല:നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് വായനക്കളരി തുടങ്ങും. മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച് കുട്ടികൾക്കായി ഒരുക്കുന്ന കളരി വൈകിട്ട് 3ന് ബാലസാഹിത്യകാരൻ ശങ്കു ചേർത്തല ഉദ്ഘാടനം ചെയ്യും.15 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ മലയാള ഭാഷാപഠനം,ഞാൻ വായിച്ച പുസ്തകം,പ്രതിഭകളുമായി സംവാദം,കഥ,കവിത,ചിത്ര ശില്പശാല, വ്യക്തിത്വവികാസം,നാടൻപാട്ട്,ലഘു യാത്രകൾ, കയ്യെഴുത്ത് മാസിക തുടങ്ങിയവ ഉണ്ടാകും.ഉദ്ഘാടന യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.ടി.വിജയൻ,എം.സ്‌നേഹ ലാൽ,ജിഷാ ജയപാൽ,കെ.കെ.നടേശൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL