അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുന്തല ക്ഷേത്രം ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുന്നപ്ര 220 കെ. വി. സബ്സ്റ്റേഷനിൽ നിന്നുള്ള 66 കെ. വി. ഫീഡറുകളും കളർകോട് സബ് സ്റ്റേഷനിലേക്കുള്ള 33 കെ. വി. ഫീഡറും അടിയന്തിര അറ്റകുറ്റപ്പണികൾക്കായി ഓഫ് ചെയ്യുന്നതിനാൽ ആലപ്പുഴ, പാതിരപ്പള്ളി, ചേർത്തല എന്നീ സബ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലും പുന്നപ്ര സെക്ഷന് കീഴിൽ വരുന്ന തൈയ്യിൽ ഐസ്, സലാമത്ത് ഐസ്, തക്‌ബീർ ഐസ്, കൊട്ടക്കാട്, ചള്ളി ബീച്ച്, മുതലായ ട്രാൻസ്ഫോർമറുകൾക്ക് കീഴിലും രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |