കുട്ടനാട് : മിത്രക്കരി പബ്ലിക് ലൈബ്രറിയുടേയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റിലിന്റെ യും ആഭിമുഖ്യത്തിൽ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് ലൈബ്രറിയിൽ നടക്കും. രാവിലെ 9.30ന് മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി. എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി സെക്രട്ടറി റെയ്ഗൻ വർഗ്ഗീസ് അധ്യക്ഷത വഹിക്കും. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്താറുള്ള സ്കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |