SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

വായനക്കളരിക്ക് തുടക്കമായി

photo

ചേർത്തല: നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ചിട്ടുള്ള വായന കളരി ബാലസാഹിത്യകാരൻ ശങ്കു ചേർത്തല ഉദ്ഘാടനം ചെയ്തു.

ശില്പി പ്രസിഡന്റ് പി.എം പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എം.സ്‌നേഹലാൽ, എ.ശശിധരൻ,കെ.കെ.നടേശൻ എന്നിവർ സംസാരിച്ചു. ശില്പി സെക്രട്ടറി പി വിനീത് സ്വാഗതവും ബാലവേദി കൺവീനർ വൈഗ ജി.സാബു നന്ദിയും പറഞ്ഞു. 15 വരെ നീണ്ടുനിൽക്കുന്ന വായന കളരിയിൽ ഞാൻ വായിച്ച പുസ്തകം,സംവാദം,ശില്പശാല തുടങ്ങിയവ വിഭാവന ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL