
മാവേലിക്കര: സിനിമ സീരിയൽ നാടക കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ സ്‌കാർവൺ പ്ലസ് മീഡിയയുടെ വാർഷിക സമ്മേളനം മാവേലിക്കര നഗരസഭ ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനുബോബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിചിത്ര മഹേഷ് ആമുഖപ്രഭാഷണം നടത്തി. സാഹിത്യകാരൻ വി.പി.ജയചന്ദ്രന് സ്‌കാർവൺ പ്ലസ് മീഡിയ ഐക്കൺ അവാർഡ് സമ്മാനിച്ചു.പി.കലേഷ്, അഞ്ജലി,സംഗീത മഹേഷ് എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ ഉമദേവി ഇടശേരിൽ,സഞ്ജയ് ചുരുക്കുന്നിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ.മോഹൻദാസ് സ്വാഗതവും കൺവീനർ അശോക് കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |