
മാവേലിക്കര: സി.പി.എം നേതാവിയിരുന്ന ആക്കനാട്ടുകര ഓലിക്കൽ വീട്ടിൽ പി.കെ.ശശിധരന്റെ അഞ്ചാം ചരമവാർഷികം കല്ലുമല ആക്കനാട്ടുകരയിൽ ആചരിച്ചു. കല്ലുമല സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം ചേന്ദംവെട്ടത്ത് ജംഗ്ഷനിൽ നടന്ന അനുസ്മരണ യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ഉദ്ഘാടനം ചെയ്തു. മെറിൽ എം.ദാസ് അധ്യക്ഷനായി. എസ്.ശ്രീകുമാർ, സി.ഡി വേണുഗോപാൽ, എ.ശ്രീജിത്ത്, മണിക്കുട്ടൻ, ഈശോ, പി.സോമൻ പിള്ള എന്നിവർ സംസാരിച്ചു. എം.ശശി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
