SignIn
Kerala Kaumudi Online
Sunday, 28 June 2026 3.43 AM IST

തലവടി ചർച്ചാ വേദി അവാർഡ് പ്രഖ്യാപന സമ്മേളനം

1

കുട്ടനാട് : തലവടി ച‌ർച്ചാവേദിയുടെ നാലാമത് സാഹിത്യസമ്മേളനത്തിന് മുന്നോടിയായുള്ള അവാർഡ് പ്രഖ്യാപന സമ്മേളനം എം.ജി.കൊച്ചുമോൻ നിർവഹിച്ചു. കളങ്ങര ദേശാഭിമാനി വായനശാലയിൽ നടന്ന സമ്മേളനത്തിൽ സ്വാഗതസംഘം കോർഡിനേറ്റർ വി.ഡി.വിനോദ് കുമാർ അദ്ധ്യക്ഷനായി.. ആർ.മോഹനൻ അവാർഡുകൾ പ്രഖ്യാപിച്ചു. ബി.രമേശ്കുമാർ, അഗസ്റ്റിൻ ജോസ്, സുരേന്ദ്രൻ പച്ച എന്നിവർ പ്രസംഗിച്ചു. അഭിലാഷ് മുട്ടാർ സ്വാഗതം പറഞ്ഞു. മുട്ടാർ സോമൻ സ്മാരക കവിതാ പുരസ്ക്കാരത്തിന് എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ ഡോ.ഇന്ദുലാൽ അർഹനായി. ബിയാർ പ്രസാദ് സ്മാരക ചെറുകഥ പുരസ്ക്കാരത്തിന് തലവടി സ്വദേശിയും പ്രവാസി മലയാളിയുമായ ഷീലാ അനിൽ കുമാറിന്റെ ഉൾത്തുടിപ്പുകൾ എന്ന കഥയും തിരഞ്ഞെടുക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL