SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

ഉയരപ്പാതയുടെ നീളം വർദ്ധിപ്പിക്കൽ : തുറവൂരിൽ പൈലിംഗിന് തുടക്കം

s

തുറവൂർ : തുറവൂർ–അരൂർ ഉയരപ്പാതയുടെ നീളം വർധിപ്പിക്കുന്നതിനായി തുറവൂർ ഭാഗത്ത് പൈലിംഗ് ജോലികൾ ആരംഭിച്ചു. 12 തൂണുകൾ കൂടി നിർമ്മിച്ചാണ് നിലവിലെ ഉയരപ്പാത തെക്ക് ഭാഗത്തേക്ക് നീട്ടുന്നത്. ഇതോടെ 12.75 കിലോമീറ്ററിൽ അവസാനിക്കുമായിരുന്ന ഉയരപ്പാതയുടെ ആകെ നീളം 13.24 കിലോമീറ്ററാകും. നിലവിലെ പാതയിൽ നിന്ന് 210 മീറ്റർ ദൂരം തൂണുകളിൽ നീളും. തുടർന്ന് 250 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമ്മിക്കും. ഇതിനായുള്ള പൈലിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ആദ്യ രൂപരേഖ പ്രകാരം അരൂരിൽ നിന്ന് ആരംഭിക്കുന്ന ഉയരപ്പാത തുറവൂർ കവലയിൽ അവസാനിക്കേണ്ടതായിരുന്നു. തെക്കോട്ട് 30 മീറ്റർ മാത്രം അനുബന്ധ റോഡും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിർമാണം തുറവൂർ മഹാക്ഷേത്രത്തിന്റെ പ്രാധാന്യവും ദൃശ്യഭംഗിയും നഷ്ടപ്പെടുത്തുമെന്ന ആശങ്ക ഭക്തരിൽ ഉയർന്നിരുന്നു. പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വിവിധ രാഷ്ട്രീയ പാർട്ടികളും വിഷയത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തിയതിനെ തുടർന്ന് രൂപരേഖയിൽ മാറ്റം വരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 12 തൂണുകൾ കൂടി നിർമ്മിച്ച് ഉയരപ്പാതയുടെ നീളം വർദ്ധിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL