
ചേർത്തല: ടൗൺ റോട്ടറി ക്ലബിന്റെ വൊക്കേഷണൽ എക്‌സലൻസ് അവാർഡ് ദാനചടങ്ങ് പി.പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേർത്തല ടൗൺ റോട്ടറി ഹാളിൽ നടന്ന സമ്മേളനത്തിൽ വിശിഷ്‌ട വ്യക്തികൾക്ക് അവാർഡ് നൽകി.കൃഷി ശാസ്ത്രജ്ഞൻ ഡോ.കെ.ജി പത്മകുമാർ,ഫാർമ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മിനിമോൾ,നാടകനടൻ ചേർത്തല രാജൻ എന്നിവർക്കാണ് അവർഡുകൾ നൽകിയത്. ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് ജോസഫ് കുര്യൻ അദ്ധ്യനായിരുന്നു. സിനിമാതാരം ഗായത്രി അരുൺ മുഖ്യപ്രഭാഷണം നടത്തി.ഡോ.അനിൽ വിൻസന്റ്,ഷമ്മി ജോസഫ്,കെ.ലാൽജി,തങ്കച്ചൻ കടവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
