
ആലപ്പുഴ: അത്തിത്തറ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രേമ ഉദയകുമാർ മുഖ്യാതിഥിയായി. ചടങ്ങിനോടനുബന്ധിച്ച് മോട്ടിവേഷൻ ട്രെയിനർ സ്മിത ഷേണായി കുട്ടികൾക്കായി ക്ലാസ് നയിച്ചു. സെക്രട്ടറി സി.രാജു സ്വാഗതവും വൈസ് പ്രസിഡന്റ് ദീപാ ഷിബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
