
ആലപ്പുഴ : ലജ്നത്തുൽ മുഹമ്മദിയ എൽ.പി സ്‌കൂൾ പ്രവേശനോത്സവം ജില്ലാ കളക്ടർ ഷാജി വി.നായർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എ.എം നസീർ അദ്ധ്യക്ഷത വഹിച്ചു. ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ എ.എം നൗഫൽ, പ്രിൻസിപ്പാൾ ടി.എ അശ്റഫ് കുഞ്ഞാശാൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. ഷമീർ മുഹമ്മദ്, മലബാർ ഗോൾഡ് പ്രതിനിധി പ്രണവ് എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപകൻ അബ്ദുൽ മാഹിൻ റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. എസ് സുൽഫത്ത് നന്ദിയും പറഞ്ഞു..
യുവ കലാകാരൻ ആദിത്യനും സംഘവും കലാ വിരുന്ന് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |