SignIn
Kerala Kaumudi Online
Saturday, 27 June 2026 10.57 AM IST

നഗരത്തിൽ കുടിവെള്ളം കാത്ത് 1000ഓളം കുടുംബങ്ങൾ

tap

ആലപ്പുഴ: നഗരത്തിലെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് എത്തിയെന്ന് പറയുന്നുണ്ടെങ്കിലും നഗരത്തിൽ ഇപ്പോഴും കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ളത് ആയിരത്തോളം പേർക്ക്. ഇത്രയും പേർക്ക് കണക്ഷൻ ലഭിക്കാനിരിക്കെ പൊതുടാപ്പുകൾ പലതും വിച്ഛേദിച്ചത് പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയെന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൗൺസിലർമാരുടെ വലിയ അവകാശവാദമായിരുന്നു.

എന്നാൽ അർഹതയുണ്ടായിട്ടും പലർക്കും ഇതുവരെ കണക്ഷൻ ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. അമൃത് പദ്ധതി വഴിയാണ് ഇവർക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുമെന്ന് അറിയിച്ചത്. ഒരു വാർഡിൽ തന്നെ 10-30 പേർക്കുവരെ കുറഞ്ഞത് കുടിവെള്ള കണക്ഷൻ ലഭിക്കാനുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനെതിരെ കഴിഞ്ഞ ദിവസം വാട്ടർ അതോറിട്ടിയിലേക്ക് പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള ആയിരത്തോളം പേരിൽ നിന്ന് 500 പേരുടെ ചുരുക്ക പട്ടികയും തയ്യാറാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല.

നടപടികൾ വൈകുന്നു

 കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുകൾ പൊളിച്ച് പുതിയ പൈപ്പുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡുകളുടെ പുനർനിർമ്മാണം പൂർത്തിയായിട്ടില്ല

 കൂടാതെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ സ്ഥാപിക്കുന്ന റോഡുകളുടെ പുനർനിർമ്മാണവും നടക്കുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി

 അതേസമയം, പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സ്ഥലങ്ങൾ പ്രതിഷേധത്തെ തുടർന്ന് ജല അതോറിട്ടി പരിഹരിച്ച് തുടങ്ങിയിട്ടുണ്ട്.


നഗരവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം. പൊളിച്ച റോ‌ഡുകളുടെ അറ്റകുറ്റപ്പണികളും വേഗത്തിൽ പൂ‌ർത്തിയാക്കണം.

വി.ജി. വിഷ്ണു

പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL