SignIn
Kerala Kaumudi Online
Saturday, 13 June 2026 2.21 AM IST

അജ്ഞാതന്റെ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, ഒൻപത് പേർക്ക് പരിക്ക്; പ്രതിയുമായി ഏറ്റുമുട്ടി പൊലീസ്

-shooting

ടെ‌ക്‌സാസ്: മൃഗാശുപത്രിക്ക് സമീപം അജ്ഞാതന്റെ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്ക്. അമേരിക്കയിലെ ടെക്‌സാസിൽ മിഡ്‌ലാൻ‌ഡിലാണ് സംഭവം. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മിഡ്‌ലാൻ‌ഡ് മേയർ ലോറി ബ്ലോംഗ് ആണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.

വെടിവയ്പ്പ് നടന്ന് രണ്ടു മണിക്കൂർ പിന്നിട്ടിട്ടും, പ്രതി ഒരു കെട്ടിടത്തിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണെന്നും പൊലീസും പ്രതിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ടൗണിലെ ഒരു ഭാഗത്താണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പ്രതി മൃഗാശുപത്രിക്ക് സമീപത്തേക്ക് വെടിവയ്പ്പ് വ്യാപിക്കുകയായിരുന്നു.

മൃഗാശുപത്രിക്ക് സമീപമുള്ള ഓട്ടോമൊബൈൽ ഷോപ്പിലെ ജീവനക്കാരി ആൻഡ്രിയ മെൻഡിയാസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 'ഏതാണ്ട് നാൽപ്പതോളം തവണ വെടിയുതിർത്ത ശബ്‌ദം കേൾക്കാമായിരുന്നു. ഭീകരാന്തരീക്ഷമായിരുന്നു അവിടെ.'- ആൻഡ്രിയ പറഞ്ഞു. സുരക്ഷാസേനയുടെ കവചിത വാഹനത്തിൽ നിന്ന് ഒട്ടനവധി കമാൻഡോകൾ പുറത്തേക്ക് ചാടുന്നതിന്റെയും, പ്രതിയെ പിടികൂടാനായി പൊലീസ് സംഘം റോബോട്ടുകളെ സംഭവസ്ഥലത്തേക്ക് അയക്കുന്നതിന്റെയും ദൃശ്യങ്ങൾ ആൻഡ്രിയ മൊബൈലിൽ പകർത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASEDAIRY, LATESTNEWS, TEXAS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360