
കൊച്ചി: കേരളത്തിന്റെ സമഗ്രവികസനവും സുസ്ഥിര സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഒഫ് ഇന്ത്യ (അസോചം) സംഘടിപ്പിക്കുന്ന 'സമ്പൂർണ കേരള സമ്മിറ്റ് 2026' സെപ്തംബർ 11ന് കൊച്ചിയിൽ നടക്കും. സമ്മിറ്റിന്റെ മുന്നോടിയായി അസോചം കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗൺസിൽ സംഘം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. അസോചം കേരള ചെയർമാനും കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാനുമായ രാജാ സേതുനാഥ്, അസോചം കോ-ചെയർമാനും രാജധാനി ഗ്രൂപ്പ് എം.ഡിയുമായ ഡോ. ബിജു രമേശ്, കോ-ചെയർമാനും കൊല്ലം സുപ്രീം എം.ഡിയുമായ ഷിബു പ്രഭാകരൻ, ഗ്രാൻഡ് തോൺടൺ ഭാരത് എൽ.എൽ.പി പാർട്ണർ പ്രൊഫ. വി. പത്മാനന്ദ്, അസോചം സതേൺ റീജിയണൽ ഹെഡ് ഉമാ എസ്. നായർ, ഗ്രാൻഡ് തോൺടൺ അസോസിയേറ്റ് ഡയറക്ടർ ആശിഷ് എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |