SignIn
Kerala Kaumudi Online
Saturday, 27 June 2026 10.57 AM IST

സ്വകാര്യ വാഹനങ്ങൾ കൈയടക്കി അമ്പലപ്പുഴ ബസ് സ്റ്റാൻഡ്

ambala

അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന് കയറാൻ സ്ഥലമില്ല. സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ സ്റ്റാൻഡിൽ അനധികൃതമായി പാർക്ക് ചെയ്യന്നതിനാലാണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റാൻഡിൽ കയറാനോ ഇറങ്ങാനോ സാധിക്കാത്തത്. കെ.എസ്.ആർ.ടി.സി അധികൃതരോ, പൊലീസോ ഇതുകണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് യാത്രക്കാർ പറയുന്നത്. സ്വകാര്യ വ്യക്തികൾ കാറും ബൈക്കും സുരക്ഷിതമായി സ്റ്റാൻഡിൽ പാർക്കു ചെയ്തശേഷം കടകളിലേക്കും, മറ്റ് ഓഫീസുകളിലേക്കും പോയി മണിക്കൂറുകൾ കഴിഞ്ഞാണ് തിരികെയെത്തുന്നത്. ബസ് സ്റ്റാൻഡിൽ കയറാനാവാത്ത വിധത്തിൽ സ്വകാര്യ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനാൽ കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂളിന് മുന്നിൽ ബസ് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിക്കുന്നത്. സർവീസ് റോഡിൽ ബസ് നിറുത്തുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. അധികൃതർ ഇടപെട്ട് സ്വകാര്യ വാഹനങ്ങളുടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പാർക്കിംഗ് അവസാനിപ്പിക്കണമെന്നും ബസ് സ്റ്റാൻഡിനകത്ത് കയറി യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL