SignIn
Kerala Kaumudi Online
Tuesday, 09 June 2026 11.49 PM IST

ചേർത്തല നഗരത്തെ വലച്ച് ജല നിരപ്പുയർന്നു കമ്പനി ഓഫീസ് ഉപരോധം, കനാലിലിറങ്ങി സമരം

photo

ചേർത്തല: നഗരത്തിലെ ജനങ്ങളെ പൊറുതി മുട്ടിച്ച് രൂക്ഷമായ വെള്ളക്കെട്ട്. പരിഹാരം തേടി സമരവുമായി എം.എൽ.എ അടക്കമുളള ജനപ്രതിനിധികളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി എ.സി കനാലടക്കം ബണ്ടിട്ട് അടച്ചതും ചെറുതോടുകളുടെ ഒഴുക്കുനിലച്ചതുമാണ് വെളളക്കെട്ടിന് കാരണം. ദേശീയപാതയോടു ബന്ധപ്പെട്ട പ്രദേശങ്ങളിലടക്കം 500ലധികം വീടുകളിൽ വെള്ളം നിറഞ്ഞതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയായി. ടോയ്‌ലെറ്റ് പലയിടത്തും വെള്ളത്തിൽ മുങ്ങി കിടക്കുന്നതിനാൽ പ്രാഥമിക കൃത്യങ്ങൾക്കുപോലും വഴിയില്ലാതായി.
പ്രതിഷേധങ്ങളെ തുടർന്ന് എ.എസ്.കനാലിന്റെ ബണ്ടുകൾ പൊളിച്ചു കൂടുതൽ കുഴലുകളിട്ട് പുനർനിർമ്മിക്കാൻ ധാരണയായെങ്കിലും നിലവിൽ രണ്ടു ബണ്ടുകൾവഴിയാണ് ദേശീയപാതയിൽ ഗതാഗതം നടക്കുന്നതെന്നതിനാൽ ഗതാഗതക്രമീകരണം പൂർത്തിയാക്കാതെ പൊളിക്കാൻകഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിട്ടി. ഇക്കാര്യത്തിൽ രാത്രി വൈകിയും ചർച്ചകൾ നടക്കുകയാണ്.

എം.എൽ.എയുടെ

നേതൃത്വത്തിൽ ഉപരോധം

എ.എസ്.കനാലിന്റെ നീരൊഴുക്കു തടഞ്ഞു ദേശീയപാതയിൽ ഗതാഗതത്തിനായി സ്ഥാപിച്ച ബണ്ട് പൊളിച്ചു നീരൊഴുക്കു സുഗമമാക്കുന്ന തരത്തിൽ കൂടുതൽ കുഴലുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി.പ്രസാദ് എം.എൽ.എയുടെയും നഗരസഭ ചെയർമാൻ എസ്.സോബിന്റെയും നേതൃത്വത്തിൽ ദേശീയപാത കരാർകമ്പനിയുടെ കണിച്ചുകുളങ്ങര കവലയിലുള്ള യാർഡ് ഉപരോധിച്ചു. ഉപരോധം നാലുമണിക്കൂറോളം നീണ്ടു. എ.എസ് കനാലിനൊപ്പം പാതക്കടിയിലൂടെ ഒഴുകുന്ന ചെറുതോടുകളുടെ നീരൊഴുക്കും സുഗമമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സനീഷ്,ബീന അജി,ബി.ധന്യാമോൾ,കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിഷേധം

28ാം വാർഡിലടക്കം ജനങ്ങളനുഭവിക്കുന്ന ദുരിതത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപാലത്തിന്റെ നേതൃത്വത്തിൽ എ.എസ്. കനാലിൽ ഇറങ്ങി പ്രതിഷേധിച്ചു. വെള്ളം ഒഴുകാൻനടപടി ആവശ്യപ്പെട്ടു നടന്ന സമരത്തിൽ പ്രദേശവാസികളും പങ്കെടുത്തു. മണിക്കൂറുകൾ നീണ്ട സമരത്തിനു പിന്തുണയുമായി നിരവധി പേരെത്തി

നഗരസഭയിലേക്ക്

ബി.ജെ.പിയുടെ പ്രകടനം
ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി ചേർത്തല മണ്ഡലം കമ്മിറ്റി നഗരസഭയിലേക്ക് പ്രകടനവും ധർണയും നടത്തി. പ്രകടനം നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്തു.ചേർത്തല മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ് അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി ടി.സജീവലാൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.എസ്.ശ്രീകുമാർ,ഗോപിദാസ്,തിരുനെല്ലൂർ ബൈജു,ആർ.ഡി. ഉണ്ണി,കെ.ടി.ഷാജി,പി.അഖിൽ,ആശാ മുകേഷ്,സന്തോഷ് മൂലയിൽ,മോഹനൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL