ഹരിപ്പാട്: ഇടവേള നൽകാതെയുള്ള പരീക്ഷാ ഷെഡ്യൂൾ കാരണം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ (നാലാം സെമസ്റ്റർ ) ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി. ഇവർക്ക് ജൂൺ 27നാണ് പരീക്ഷ ആരംഭിക്കുന്നത്. ശനിയും ഞായറും തുടർച്ചയായി പരീക്ഷകൾ നടത്തുന്നതാണ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഒന്നും രണ്ടും മൂന്നും സെമസ്റ്ററുകളുടെ പരീക്ഷകൾ ഇടവേള നൽകിയാണ് നടത്തിയിരുന്നത്. എന്നാൽ നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഇടവേള നൽകാതെയാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഇടവേള നൽകി പുന:ക്രമീകരണം നടത്തണമെന്ന ആവശ്യം കുട്ടികൾ ഉന്നയിച്ചിട്ടും അധികൃതർ നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നാണ് പരാതി. നാലാം സെമസ്റ്ററിലെ ഒരു പുസ്തകം വിദ്യാർത്ഥികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം മനസിലാക്കി യൂണിവേഴ്‌സിറ്റി അധികാരികൾ പരീക്ഷകൾക്കിടവേള നൽകി പുതിയ ടൈംടേബിൾ പ്രസിദ്ധീകരിക്കണമെന്ന് ഗവർണർ, വൈസ് ചാൻസലർ,ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |