SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി

ph

കായംകുളം: കഞ്ചാവ് വിൽപ്പനക്കാരനായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. കായംകുളം ചേരാവള്ളി മുല്ലശ്ശേരിൽവീട്ടിൽ മാങ്ങാണ്ടി ഷെമീർ എന്ന് വിളിക്കുന്ന ഷെമീറിനെയാണ് (40) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.

കായംകുളം,നൂറനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം,മയക്കുമരുന്ന് വിൽപ്പന,അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനി വരുത്തൽ,​ വീട്ടിൽഅതിക്രമിച്ച് കയറൽ, കാപ്പാ നിയമ ലംഘനം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷെമീർ. മൂന്ന് തവണ നാടുകടത്തൽ ഉൾപ്പെടെ നാലു തവണ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി ലഹരി എത്തിച്ചു നൽകുന്നതിലെ പ്രധാന കണ്ണിയായ പ്രതിയെ,​ 2025ൽ ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL