SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

ബസ് സർവീസ് ആരംഭിക്കണം

തുറവൂർ: അരൂർ മണ്ഡലത്തിലെ തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നു. മുമ്പ് ചേർത്തലയിൽ നിന്ന് ചാവടി, എഴുപുന്ന, കുമ്പളങ്ങി വഴി ഫോർട്ട് കൊച്ചി,തോപ്പുംപടി, എറണാകുളം ഭാഗത്തേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു.എറണാകുളത്ത് നിന്ന് കുമ്പളങ്ങി ഫെറിയിലേക്കും സർവീസുകൾ ഉണ്ടായിരുന്നു. ഈ സർവീസുകൾ പുന:രാരംഭിക്കണമെന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കുമ്പളങ്ങി ഫെറിയിൽ നിന്ന് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സി.പി.ജോണിന് നിവേദനം നല്കി.യു.ഡി.എഫ് നേതാക്കളായ കെ.ജി.ഷാജി, പി.കെ.ഫസലുദീൻ,സി.കെ.രാജേന്ദ്രൻ,കെ.ബഷീർ മൗലവി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL