SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

അവാർഡ്ദാന സമ്മേളനം

ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പുരുഷ സഹായ സംഘം മലർവാടി വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. ശ്യാമള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവ് സഹദേവൻ അദ്ധ്യക്ഷനായി. പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും പഠനോപകരണ വിതരണവും എസ്.എൻ.എൽ.പി.എസ് മുൻ പ്രഥമാദ്ധ്യാപിക എൻ. ആർ. രമ നിർവ്വഹിച്ചു. ഭാരത് ഗ്രന്ഥശാല പ്രസിഡന്റ് പി. രഘുനാഥ്, സെക്രട്ടറി സുജിത് സുരേന്ദ്രൻ ,വൈസ് പ്രസിഡന്റ് ബിജോയ്, സന്തോഷ് പത്തൊൻപതിൽ, ജി .ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL