
ആലപ്പുഴ: വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയിലേക്ക് രണ്ടായിരം കിലോ അരി ലഭിച്ചു. ജനകീയ അരിസമാഹരണത്തിന്റെ ഭാഗമായി മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ നിന്നാണ് അരി ലഭിച്ചത്.
പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്ത് കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ ദിനംതോറും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളിലെ 80 വാർഡുകളിൽ ഒറ്റപ്പെട്ട് താമസിക്കുന്നവർക്കാണ് ഭക്ഷണം നൽകുന്നത്.
ചെറിയകലവൂർ, കാട്ടൂർ എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളിലും പാതിരപ്പള്ളി, മംഗളാപുരം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കുന്നുണ്ട്.
മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ കണ്ണർകാടുള്ള ജനകീയ അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ജനകീയ അരിസമാഹരണത്തിന്റെ ഉദ്ഘാടനം അശോക് നിവാസിൽ ബേബി നിർവഹിച്ചു. ട്രസ്റ്റിന്റെ രക്ഷാധികാരി ആർ. റിയാസ്, ചെയർമാൻ പി ആർ സുനിൽ, ജനറൽ കൺവീനർ വി. സജേഷ്, ഗ്രാമ പഞ്ചായത്ത് അംഗം രഹൻ അശോക്,ർർപി.എ. ജുമൈലത്ത്, സലീം, സജി, പ്രസാദ്, ബിന്ദു, വി എൻ ശശി എന്നിവർ അരിശേഖരണത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |