ആലപ്പുഴ: ശക്തമാവില്ലെങ്കിലും ജില്ലയിൽ അടുത്ത മൂന്നുദിവസം കൂടി മഴ ലഭിക്കും. ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ഇടവിട്ട നേരങ്ങളിൽ മഴ ലഭിച്ചിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കാലവർഷം ആഴ്ചകൾ പിന്നിട്ടിട്ടും
ജില്ലയിൽ ലഭിച്ചത് കുറവ് മഴ. ജില്ലയിൽ ഇത്തവണ കാലവർഷം ആരംഭിച്ചതും വൈകിയാണ്. കുട്ടനാടൻ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുമില്ല. മഴ കുറഞ്ഞത് കർഷകരെ അടക്കം ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് അവസാനത്തോടെ കാലവർഷം ആരംഭിച്ചിരുന്നു. ഇത്തവണ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ജില്ലയിൽ ജൂൺ ഒന്നുമുതൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 28ശതമാനം കുറവ് മഴയാണ് ലഭിച്ചത്. സംസ്ഥാനത്താകെ ലഭിച്ച മഴയുടെ അളവിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ 53.8 ശതമാനം മഴ ലഭിക്കേണ്ട സ്ഥാനത്ത് 382.3 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. മൂന്നുജില്ലകളിൽ മാത്രമാണ് സാമന്യം മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. 67 ശതമാനം കുറവ് മഴയാണ് ഇവിടെ ലഭിച്ചത്. 671.1 ശതമാനം ലഭിക്കേണ്ട സ്ഥാനത്ത് 223.1 ശതമാനം മഴമാത്രമാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |