SignIn
Kerala Kaumudi Online
Monday, 27 July 2026 7.48 AM IST

കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബഷീറിനെ അനുസ്മരിച്ച് നാട്

കായംകുളം: കായംകുളം മുനിസിപ്പൽ ലൈബ്രറിയിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. "പൂവൻപഴം" എന്ന കൃതിയെ ആസ്പദമാക്കിയുള്ള ടെലിസിനിമ ലൈബ്രറി ഹാളിൽ പ്രദർശിപ്പിച്ചു. പ്രേമലേഖനം നോവലിലെ കഥാപാത്രങ്ങളുടെ പ്രധാന ഡയലോഗുകളുടെ അവതരണവും നടന്നു. ബഷീറിന്റെ തേന്മാവ്, അമ്മ, വിശപ്പ്, ജന്മദിനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്,സ്ഥലത്തെ പ്രധാന ദിവ്യൻ എന്നീ പുസ്തകങ്ങളുടെ അവതരണവും ബഷീർ സിനിമകളിലെ ഗാനങ്ങളുടെ ആലാപനവും നടത്തി.

നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോളമൻ റൊസാരിയോ ഉദ്ഘാടനം ചെയ്തു.
റീഡേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സുരേഷ് ആമ്പക്കാട്, ബി.ദിലീപൻ, മായാ വാസുദേവ്,ശ്രീകുമാർ, എം.സുജ , ജ്യോതി പി.ടി, സനാഫാർബാബു, സജീർ, മായ പനച്ചൂരാൻ,അക്ഷയ്, കെ.എസ്. വിജയൻ, എൻ ആർ. അജയ കുമാർ, ഷിബു തറയിൽകടവ്, സത്യനാരായണൻ, തുടങ്ങിയവർ പ്രസംഗിച്ചു.

കൃഷ്ണപുരം സ്നേഹനഗർ റസിഡന്റ്‌സ് അസോസിയേഷൻ വൈക്കം മുഹമ്മദ്‌ ബഷീറിനെ അനുസ്മരിച്ചു. പ്രസിഡന്റ് പി.എസ്.സോമൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വരദദേവൻപിള്ള ഉദ് ഘാടനം ചെയ്തു. കെ.പി.എ.സി അഷ്‌റഫ്‌ അനുസ്മരണപ്രഭാഷണം നടത്തി. രംഗനാഥ് പരബ്രഹ്മ, വി. വിശ്വജിത്ത്, അഹമ്മദ്കുഞ്ഞ് ഇലഞ്ഞിയിൽ, ഷാനവാസ്‌ സഫയർ കെ. പ്രസന്നൻ എന്നിവർ സംസാരിച്ചു.

കണ്ടല്ലൂർ തെക്ക് ശ്രീ പത്മനാഭൻ നായർ ലൈബ്രറി ആന്റ് റീഡിംഗ് റൂം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. മാങ്കുളം ജി.കെ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കെ.ജയവിക്രമൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് വി.ചന്ദ്രമോഹനൻ നായർ,സുരേഷ് രാമനാമഠം,എസ്.ശുഭാദേവി.എൻ.ആർ.ഉഷശ്രീ,കെ.പ്രസന്നൻ, ജി.രമാദേവി, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL