SignIn
Kerala Kaumudi Online
Monday, 27 July 2026 9.35 PM IST

വായനപക്ഷാചരണ സമാപന സമ്മേളനം

kjhjkh

ആലപ്പുഴ: കൈതവന ജയ്‌ഹിന്ദ്‌ ഗ്രന്ഥശാലയിൽ വായനപക്ഷാചരണ സമാപന സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ജി.സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ലൈബ്രറി കൗൺസിൽ പ്രഥമ സെക്രട്ടറി ഐ.വി.ദാസിനെയും പ്രഥമ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ജയ്‌ഹിന്ദ്‌ ഗ്രന്ഥശാല മുൻ സെക്രട്ടറിയുമായ പി.എസ്. ശ്രീധരനെയും അനുസ്മരിച്ചു. എം.ആർ.കേശവകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ്കൗൺസിലർമാരായ സൗമ്യരാജ്, ഒ.പി.ഷാജി, ജി.ശ്രീജിത്ത്‌,പ്രൊഫ.എം.സുകുമാരമേനോൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല സെക്രട്ടറി പി.ആർ.പുരുഷോത്തമൻപിള്ള, ബാലവേദി കൺവീനർ ടി.പി.വേണു, വനിതാവേദി കൺവീനർ ഗിരിജമ്മ കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പുരസ്കാരവും, വായനകുറിപ്പ് മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും സമ്മാനിച്ചു. കുന്നുതറയിൽ മാധവന്റെയും വടയാഴത്ത് വി.ആർ.ഭാർഗ്ഗവന്റെയും പേരുകളിലുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. സെക്രട്ടറി ടി. സുരേഷ്ബാബു സ്വാഗതവും വൈസ് പ്രസിഡന്റ്‌ ആർ.ശ്രീകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL