ആലപ്പുഴ: തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം 15ന് രാവിലെ 6 മണി മുതൽ 16ന് രാവിലെ 6 മണി വരെ നടത്തിയ പരിശോധനയിൽ 115 കേസുകൾ രജിസ്റ്റർ ചെയ്തു. 73 മയക്കുമരുന്നു കേസുകളും 42 പുകയില വിൽപ്പനക്കാരും പിടിയിലായി. ഓപ്പറേഷൻ തുഫാൻ തുടങ്ങിയതിന് ശേഷം ജില്ലയിൽ ഇതുവരെ 456 കേസുകളിലായി 526 പേരെ പിടികൂടി. 9 പേരെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |