SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

ചെയർപേഴ്സന്റെ നടപടി അപലപനീയം : പ്രതിപക്ഷം

ljkjkl

ആലപ്പുഴ : നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപേഴ്സൺ പതിവുപോലെ ഹാളിൽനിന്നും ഒളിച്ചോടിയ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

വിവാദമായ ബീച്ച് കാർണിവലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾ വസ്തുതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ ഉന്നയിച്ചപ്പോൾ. പഴയകാലത്തെ കാര്യങ്ങൾ പറഞ്ഞു ദുർബലമായ പ്രതിരോധം സൃഷ്ടിക്കാനാണ് ഭരണപക്ഷം ശ്രമിച്ച

തെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. തുടർന്ന് നഗരസഭാങ്കണത്തിൽ നടത്തിയ പ്രതിഷേധയോഗത്തിൽ
ബീന ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ.ജയമ്മ,ബിന്ദു തോമസ് , സൗമ്യരാജ്, എസ്.ഫൈസൽ,രശ്മി സനിൽ, എൽ.മായ,ജി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ജി.വിഷ്ണു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL